കരാർ അവസാനിക്കാനിരിക്കെ മാഞ്ചസ്റ്റർ സിറ്റി വിടുന്ന അർജന്റീനിയൻ സ്ട്രൈക്കർ കുൻ അഗ്വേറോയ്ക്ക് ഇഷ്ടമുള്ള ക്ലബിൽ പോകാമെന്ന് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. സിറ്റിയുടെ വൈകാരികളായ ക്ലബുകളിൽ അഗ്വേറോ കളിച്ചാലും പ്രശ്നമില്ലെന്ന് ഗാർഡിയോള പറഞ്ഞു. ‘തന്റെ ഇഷ്ടമല്ല പ്രധാനം, അഗ്വേറോയുടെ ഇഷ്ടമാണ്. അദ്ദേഹത്തിന് എന്താണ് നല്ലത് എന്നതാണ് പ്രധാനം’ ഗാർഡിയോള പറഞ്ഞു.
അഗ്വേറോ ചെൽസിയിൽ സൈൻ ചെയ്യുമെന്നുള്ള അഭ്യുഹത്തോട് പ്രതികരിക്കുകയായിരുന്നു ഗാർഡിയോള. സിറ്റിയിലുള്ള മുഴുവൻ താരങ്ങലും അഗ്വേറോയുടെ നല്ലതാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ആശംസകളും താരത്തിനുണ്ടെന്ന് പെപ് പറഞ്ഞു. സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് അഗ്വേറോ. ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും അഗ്വേറോയ്ക്ക് വലിയ ഓഫറുകളാണ് വരുന്നത്.
Post Your Comments