![](/wp-content/uploads/2021/04/webp.net-resizeimage-53.jpg)
ഐപിഎൽ 14-ാം സീസണിന് ഇന്ന് തിരിതെളിയുമ്പോൾ ലോകത്തെ 120 രാജ്യങ്ങളിൽ മത്സരം തത്സമയം കാണാം. ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേക്ഷണഅവകാശമുള്ള സ്റ്റാർ നെറ്റ് വർക്കിന്റെ 24 ചാനലുകളിൽ എട്ട് ഭാഷകളിലായി തത്സമയം കാണാം. കൂടാതെ സിഡ്നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.
ഐപിഎൽ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരം ഇന്ന് ആരംഭിക്കാനിരിക്കെ ആവേശത്തിലാണ് ആരാധകർ. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കലാശക്കൊട്ടിന് തിരിതെളിയുന്നത്.
Post Your Comments