ധാക്ക: ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്സിനുകള്‍ നല്‍കി ഇന്ത്യ. ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ കരസേന മേധാവി എം.എം. നരവനെയാണ് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ അസീസ് അഹമ്മദിന് വാക്സിന്‍ നല്‍കിയത്. ഇന്ത്യയുടെ സംഭാവനയ്ക്ക് ബംഗ്ലാദേശ് നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് പിന്നാലെയാണ് നരവനെ രാജ്യത്തെത്തിയത്.
Read Also: യുഎസില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ച നിലയില്‍; കരഞ്ഞു തളര്‍ന്ന് 4 വയസുകാരിയായ മകള്‍
സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളിലെയും സായുധ സേനകള്‍ തമ്മിലുള്ള മികച്ച ബന്ധത്തെക്കുറിച്ചും ഭാവിയിലെ പരസ്പര സഹകരണത്തെ സംബന്ധിച്ചുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നടപ്പാക്കല്‍, ആര്‍മി പൈലറ്റുമാരുടെ പരിശീലനം, പ്രതിരോധ വിദഗ്ധരുടെയും പരിശീലകരുടെയും കൈമാറ്റം, പരസ്പര പ്രതിരോധ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചാ വിഷയമായി. റോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ ജനറല്‍ അസീസ് അഭ്യര്‍ഥിച്ചതായാണ് സൂചന.
Post Your Comments