ബംഗ്ലാദേശിന് 1.2 മില്യൺ കൊറോണ വാക്‌സിൻ ഡോസുകൾ സമ്മാനിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന സന്ദർശനത്തിനിടെയാണ് ബംഗ്ലാദേശിന് വാക്‌സിൻ നൽകിയത്. ഇതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പെട്ടി കൈമാറി. നേരത്തെ ജനുവരിയിൽ 2 മില്യൻ ഡോസ് വാക്സിനുകൾ ഇന്ത്യ ബംഗ്ലാദേശിന് സമ്മാനമായി നൽകിയിരുന്നു. ഇതിന് പുറമേയാണ് 1.2 മില്യൻ ഡോസ് വാക്സിനുകൾ കൂടി നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യം, വ്യാപാരം, ഊർജ്ജം, വികസന സഹകരണം എന്നീ മേഖലകളിലെ വികസനം സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. തുടർന്ന് ഉഭയകക്ഷി സഹകരണം സംബന്ധിച്ച് നിരവധി മേഖലകളെ ഉൾക്കൊള്ളിക്കുന്ന അഞ്ച് ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും പരസ്പര സഹകരണത്തോടെയുള്ള നിരവധി പദ്ധതികൾക്കും പ്രധാനമന്ത്രിമാർ തുടക്കം കുറിച്ചു. ഈ കൂടിക്കാഴ്ച നിരവധി മേഖലകളിലെ വികസനത്തിന് സഹായകമാകും എന്നാണ് വിലയിരുത്തൽ.
Post Your Comments