ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിർത്തിയിൽ മൂന്ന് കോടിയിലധികം വിലവരുന്ന 45 സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. സ്വർണം കടത്താൻ സ്ര്രാമിച്ച ട്രക്ക് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം. ഏകദേശം 3,07,44,424 രൂപ വിലമതിക്കുന്ന 45 സ്വർണ്ണ ബിസ്ക്കറ്റുകൾ ആണ് ഇയാളിൽ നിന്നും പിടികൂടിയത്.
കയറ്റുമതി സാധനങ്ങളുമായി ട്രക്ക് ഡ്രൈവർ സ്ഥിരമായി ബംഗ്ലാദേശ് സന്ദർശിക്കാറുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷം, ബംഗ്ലാദേശ് ആസ്ഥാനമായ ഒരാൾ ഇന്ത്യയിൽ സ്വർണം എത്തിക്കാൻ ഒരു ചരക്ക് ഇയാൾക്ക് നൽകി. ആളൊഴിഞ്ഞ ട്രക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്‌ക്കറ്റുകൾ. സാമ്രാട്ട് ബിശ്വാസ് എന്നയാളെയാണ് സേന പിടികൂടിയത്.
പിടിച്ചെടുത്ത 21 സ്വർണ്ണ ബിസ്‌ക്കറ്റുകളും ട്രക്ക് ഡ്രൈവറെയും എല്ലാ പേപ്പർ നടപടിക്രമങ്ങളും കഴിഞ്ഞ് കസ്റ്റം ഓഫീസ് പെട്രാപോളിന് കൈമാറി. ഇതിനുശേഷവും നടത്തിയ പാഈശോധനയിൽ അതേ ട്രക്കിൽ കൂടുതൽ സ്വർണ്ണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. അതിനുശേഷം, കമ്പനി കമാൻഡർ ഉടൻ തന്നെ ഒരു സിവിൽ മെക്കാനിക്കിനെ വിളിക്കുകയും ട്രക്കിന്റെ ഉൾഭാഗം പരിശോധിച്ച് കൂടുതൽ അറകൾ കണ്ടെത്തുകയും ചെയ്തു. മെക്കാനിക്ക് ഇത് തകർത്താണ് ബാക്കിയുള്ള സ്വർണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തത്.
Post Your Comments