COVID 19KeralaLatest NewsNewsIndia

ദേശീയ പ്രതിസന്ധിയുടെ സമയത്ത് മൂകസാക്ഷിയാകാൻ കഴിയില്ല, ഒരേ വാക്സിന് രാജ്യത്ത് മൂന്നു വിലയെന്ന് ; സുപ്രീം കോടതി

ദില്ലി: വാക്സിന് വ്യത്യസ്ഥ വില ഈടാക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയമാണ് നിലവിലുള്ളത്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊവിഷീല്‍ഡ് ഡോസ് ഒന്നിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസൊന്നിന് 600 രൂപയുമാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കിലാണ് നല്‍കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളറുമാണ് വില.

Also Read:മെയ് 7 വരെ സ്ഥിര നിയമനം പാടില്ല; എ എൻ ഷംസീറിന്റെ ഭാര്യയുടെ നിയമനം തടഞ്ഞ് ഹൈക്കോടതി

ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് വാക്സീനുകള്‍ കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button