രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുന്ന സഹചര്യത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കോവിഡ് രണ്ടാം വരവില്‍ കൂടുതലായി ബാധിക്കുന്നത് കൗമാരക്കാരെയും കുട്ടികളെയും ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് രണ്ടാം തരംഗത്തിലെ രോഗ വ്യാപനം. രോഗ വ്യാപനം വർധിക്കുമ്പോൾ കൗമാരക്കാര്‍, ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ താരത്യേന ഉയര്‍ന്ന നിലയിലാണെന്ന് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ വ്യക്തമാക്കി.
ആദ്യ വരവില്‍ കോവിഡ് 60 കഴിഞ്ഞ രോഗികളെയും, വയോജനങ്ങളെയുമായിരുന്നു ഏറെയും ബാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൗമാരക്കാരിലും, കൊച്ചുകുട്ടികളിലും, ഗര്‍ഭിണികളിലുമൊക്കെ രോഗബാധ കൂടുതലായുണ്ട്. ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന വ്യാപകമാക്കും. മാസ്‌ക്, സാമൂഹിക അകലമുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കാനാണ് നിര്‍ദേശം. കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും വാക്‌സിനേഷന്‍ ഊര്‍ജിതമാമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments