Latest NewsIndia

കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു, രാഹുലും പ്രിയങ്കയും സിപിഎം സഖ്യത്തിന്റെ പ്രചാരണത്തിനായി ബംഗാളിലേക്ക്

അതേസമയം മമതയുടെ തൃണമൂലിനെ തറ പറ്റിച്ച്‌ അധികാരം പിടിക്കാനൊരുങ്ങുകയാണ് ബിജെപി.

ന്യൂഡൽഹി ∙ കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, ബംഗാളിൽ പ്രചാരണത്തിനിറങ്ങാൻ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും. കേരളത്തിൽ സിപിഎമ്മിനെ എതിർക്കുന്നതിനാൽ രാഹുൽ ഗാന്ധി ഇതുവരെ ബംഗാളിൽ പ്രചാരണത്തിന് പോയിരുന്നില്ല. കാരണം ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യ കക്ഷികളാണ്. ഇപ്പോൾ കേരളത്തിൽ ഇലക്ഷൻ കഴിഞ്ഞതിനാൽ ഇരുവരും ബംഗാളിൽ പ്രചാരണത്തിന് ഇറങ്ങുകയാണ്.

അതേസമയം മമതയുടെ തൃണമൂലിനെ തറ പറ്റിച്ച്‌ അധികാരം പിടിക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിനായി പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പടെ ബിജെപിയുടെ വലിയ നേതാക്കളെല്ലാം ശക്തമായ പ്രചാരണമാണ് ബംഗാളില്‍ നടത്തുന്നത്.

read also: മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ വെട്ടിമാറ്റിയതലയും നാടന്‍ ബോംബും പിടികൂടി

2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 294 -ല്‍ 211 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ച തൃണമൂലിനൊപ്പമായിരുന്നു ന്യൂനപക്ഷ പ്രാധിനിധ്യമുള്ള 90 മണ്ഡലങ്ങളും. അതുകൊണ്ട് തന്നെ ആ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്‌ തൃണമൂല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button