പാലക്കാട് : പാലക്കാട് നഗരത്തിൽ എംഎൽഎ ഓഫീസ് തുറക്കാൻ പോകുന്നുവെന്ന ബിജെപി സ്ഥാനാർഥി ഇ ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് പാലക്കാട് എംപിയും ഡിസിസി അധ്യക്ഷനുമായ വി.കെ.ശ്രീകണ്ഠൻ. ശ്രീധരൻ പാലക്കാട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതിനാലാണെന്നും പാലക്കാട് എംഎൽഎ ഓഫീസ് ഷാഫി പറമ്പിലിൻ്റേത് മാത്രമായിരിക്കുമെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
Read Also : ‘ക്രിക്കറ്റ് താരമായില്ലങ്കില്‍ മുഈന്‍ അലി സിറിയയില്‍ പോയി ഐഎസ്ഐയില്‍ ചേര്‍ന്നേനെ’; വിവാദം മുറുകുന്നു
അതേസമയം തെരഞ്ഞെടുപ്പിനിടെ വിമതനീക്കം നടത്തിയ എ.വി.ഗോപിനാഥിനെതിരെ രൂക്ഷവിമർശനമാണ് ശ്രീകണ്ഠൻ നടത്തിയത്. യുഡിഎഫിൻ്റെ പോരാട്ടത്തെ ചിലർ ദുർബലപ്പെടുത്തി. ചില ആളുകൾ ഗൂഢാലോചന നടത്തി. ഏതെങ്കിലും ഒരാൾ വിളിച്ച് കൂവിയാൽ ഇവിടെ പ്രശ്നമാണെന്ന് വരുത്താൻ ശ്രമിക്കുന്നു. കോൺഗ്രസിന് പുറത്തുള്ളവരുടെ ചട്ടുകമായി ചിലർ പ്രവർത്തിച്ചു. ഇവരുടെ ചരിത്രം നോക്കിയാൽ അറിയാം. എപ്പോഴാണ് നല്ല നിലയിൽ ഇവർ പ്രവർത്തിച്ചതെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
Post Your Comments