വിവാദങ്ങളിൽ നിന്ന് വിവാദത്തിലേക്ക് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിനും, ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറും തമ്മിലുള്ള ട്വീറ്റര്‍. ഇതിന്റെ തുടക്കം ഇംഗ്ലീഷ് താരം മുഈന്‍ അലിയെ അധിക്ഷേപിച്ച് തസ്ലീമ എഴുതിയ ട്വീറ്റാണ്. ” ക്രിക്കറ്റ് താരമായില്ലങ്കില്‍ മുഈന്‍ അലി സിറിയയില്‍ പോയി ഐ.എസ്.ഐ യില്‍ ചേര്‍ന്നേനെ എന്നതായിരുന്നു. ഇതോടെ ട്വീറ്റിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് – മുഈന്‍ അലിയെക്കുറിച്ച് തന്റെ ട്വീറ്റ് വെറും തമാശയാണന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഞാന്‍ മുസ്ലിം സമൂഹത്തെ മതേതരമാക്കാന്‍ പരിശ്രമിക്കുന്നതിനാലും, മുസ്ലീം മതമൗലികവാദത്തെ എതിര്‍ക്കുന്നതിനാലും, തന്നെ അധിക്ഷേപിക്കുകയാണ്.
എന്നാൽ ഏറ്റവും വലിയ ദുരന്തം എന്നത് ഇടത് സഹയാത്രികരായ വനിതകള്‍ സ്ത്രീവിരുദ്ധരായ ഇസ്‌ലാമിസ്റ്റുകളെ പിന്തുണയ്ക്കുന്നതാണ്” എന്ന മറ്റൊരു ട്വീറ്റുമായി തസ്ലീമ വീണ്ടും വന്നു. ഇതിനെ വിമര്‍ശിച്ച് ആര്‍ച്ചര്‍ ട്വീറ്റിന് തിരിച്ചടിത് ഇങ്ങനെയായിരുന്നു “ഓ തമാശയായിരുന്നോ? ആരും ചിരിക്കുന്നില്ല. നിങ്ങള്‍ക്ക് പോലും ചിരി വരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കള്‍ അ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം”
Post Your Comments