Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് ഉത്തര കൊറിയ പിന്മാറി

കോവിഡ് വ്യാപനത്തെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് ഉത്തര കൊറിയ പിന്മാറി. രാജ്യത്തെ കായിക മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടർന്ന് 1988ലെ സോൾ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്സിൽ നിന്ന് പിന്മാറുന്നത്. മാർച്ച് 25ന് ഉത്തര കൊറിയൻ കായിക മന്ത്രി കിം ഗുക്കും ഒളിമ്പിക്സ് കമ്മിറ്റിയും തമ്മിൽ നടത്തിയ യോഗത്തിൽ പിന്മാറാനുള്ള തീരുമാനം എടുത്തിരുന്നു.

എന്നാൽ പിന്മാറാനുള്ള തീരുമാനം ഔദ്യോഗികമായി കൈകൊണ്ടത് ചൊവ്വാഴ്ചയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കായിക താരങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകുന്നതെന്നാണ് ഉത്തര കൊറിയൻ കായിക മന്ത്രാലയത്തിന്റെ വിശദീകരണം. 2021 ജൂലായ് 23 മുതൽ ടോക്കിയോ ഒളിമ്പിക്സിന് തിരിതെളിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button