NattuvarthaLatest NewsKeralaNews

മന്‍സൂര്‍ വധം; വിലാപയാത്രക്കിടെ അക്രമം, സി.പി.എം ഓഫിസുകള്‍​ കത്തിച്ചു

കണ്ണൂരിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണത്തിൽ യൂത്ത്​ ലീഗ്​ പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്​ പ്രദേശത്ത്​ അക്രമം വ്യാപിക്കുന്നു. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പൊതുദര്‍ശനത്തിന്​ വെച്ച പെരിങ്ങത്തൂരില്‍ സി.പി.എം ഓഫിസുകള്‍ തകര്‍ത്തു. ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികള്‍​ കത്തിച്ചു.

മൻസൂറിന്റെ മൃതദേഹം പോസ്റ്റ്​ മോര്‍ട്ടം കഴിഞ്ഞ്​ ബുധനാഴ്ച വൈകീട്ട്​ 6.45 മുതല്‍ 7.20 വരെ പെരിങ്ങത്തൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന്​ വെച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ അക്രമം അരങ്ങേറിയത്​. സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി ഓഫിസിലെ സാധനങ്ങള്‍ക്കാണ്​​​ അക്രമികള്‍ തീയിട്ടത്. ലോക്കല്‍ കമ്മിറ്റി ഓഫിസ്​ അടിച്ചുതകര്‍ത്തു. സി.പി.എം അനുഭാവികളുടെ മൂന്ന്​ കടകള്‍ അടിച്ചു തകര്‍കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

കൂത്തുപറമ്പ് പുല്ലൂക്കര മുക്കില്‍പീടികയില്‍ വോ​ട്ടെടുപ്പിന്​ പിന്നാലെയുണ്ടായ ആക്രമണത്തിലാണ്​ യൂത്ത് ലീഗ്​ പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂര്‍ മരിച്ചത്​. വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരന്‍ മുഹ്സിന്​ ( 27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. പുലര്‍ച്ചെയോടെയാണ് മൻസൂർ​ മരണപ്പെട്ടത്​. കൊലപാതകത്തിന്​ പിന്നില്‍ സി.പി.എമ്മാണെന്നാണ് ലീഗിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button