പെരിന്തല്‍മണ്ണ: നിയമസഭാ തെരഞ്ഞെടുപ്പിൽ തുടര്ഭരണം ലഭിച്ചിരിക്കുകയാണ് ഇടതുപക്ഷത്തിന്. സംസ്ഥാനത്ത് പെരിന്തല്‍മണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ എല്‍.ഡി.എഫ് കോടതിയിലേക്ക്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരമാണ് പെരിന്തല്‍മണ്ണയില്‍ വിജയിച്ചത്. ഇപ്പോഴിതാ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ സ്പെഷല്‍ തപാല്‍ വോട്ട് സംബന്ധിച്ച തര്‍ക്കം കോടതിയിലേക്ക്.
പോളിങ് ഒാഫിസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാതെയും സീരിയല്‍ നമ്ബറില്ലാതെയും സ്പെഷല്‍ തപാല്‍ വോട്ടില്‍ 347 എണ്ണം അസാധുവാക്കിയിരുന്നു. ഇടത് സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്‍റ് ഇത് ചോദ്യം ചെയ്തെങ്കിലും റിട്ടേണിങ് ഒാഫിസര്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു ഇത് അസാധുവായ വോട്ടുകളായിത്തന്നെ പരിഗണിക്കുകയായിരുന്നു. അസാധുവാക്കിയ വോട്ടില്‍ ഇടത് സ്ഥാനാര്‍ഥിക്ക് മാത്രമല്ല, വിവിധ ചിഹ്നങ്ങളില്‍ വീണ വോട്ടുണ്ടെന്നും അവ എണ്ണണമെന്നേ തങ്ങള്‍ പറഞ്ഞിട്ടുള്ളൂ എന്നും സ്ഥാനാര്‍ഥി കെ.പി.എം. മുസ്തഫ പറഞ്ഞു.
80 വയസ്സ് കഴിഞ്ഞവരുടെ വീടുകളില്‍ പോയി ബാലറ്റ് നല്‍കി വോട്ടു ചെയ്യിച്ച പോളിങ് ഒാഫിസര്‍മാരുടെ അനാസ്ഥയാണിതെന്നും ഇത് വോട്ടറുടെ അപാകതകൊണ്ടല്ല സംഭവിച്ചതെന്നും എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടിയെങ്കിലും റിട്ടേണിങ് ഓഫിസര്‍ സ്വീകരിച്ചില്ല. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് എല്‍.ഡി.എഫ്.
Post Your Comments