KeralaNattuvarthaLatest NewsNews

ജോസ് കെ മാണിയെ സഭ പിന്നിൽ നിന്ന് കുത്തിയതാണെന്ന് ആരോപണം

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്​ -_എ​മ്മി​ന്റെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന്​ പ​ച്ച​ക്കൊ​ടി വീ​ശി​യ ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ ഒ​രു വി​ഭാ​ഗം നി​ര്‍​ണാ​യ​ക സ​മ​യ​ത്ത്​ ജോ​സ്​ കെ. ​മാ​ണി​യെ പി​ന്നി​ല്‍ നി​ന്ന് കു​ത്തി​യെ​ന്ന്​ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ സ​ഭ​യി​ല്‍ സ്വാ​ധീ​ന​മു​ള്ള പ​ത്ര​ത്തി‍െന്‍റ ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​ന്‍ ന​ട​ത്തി​യ സ​ര്‍​വേ ഫ​ലം എ​ന്ന പേ​രി​ല്‍ ക​ത്തോ​ലി​ക്ക സ​മു​ദാ​യ​ത്തി​നി​ട​യി​ല്‍ മാ​ണി സി. ​കാ​പ്പ​ന്​ അ​നു​കൂ​ല അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ന്‍ പു​രോ​ഹി​ത​ര്‍ അ​ട​ക്കം ശ്ര​മി​ച്ചെന്നാ​ണ് പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ​ പ്ര​ധാ​ന ആ​ക്ഷേ​പം.

Also Read:ഒറ്റയ്ക്ക് പ്രാർത്ഥിക്കുക, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക, വീട്ടിലാണെന്ന് കരുതി വിട്ടുവീഴ്ച ചെയ്യരുതെന്ന് മുഖ്യമന്ത്രി

പാ​ലാ സീ​റ്റ് എ​ന്‍.​സി.​പി​ക്ക് നി​ഷേ​ധി​ച്ച​ത് ശ​രി​യാ​ണോ എ​ന്ന ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന സ​ര്‍​വേ​യി​ല്‍ തെ​റ്റാ​ണെ​ന്ന്​ 74 ശ​ത​മാ​നം ആ​ളു​ക​ള്‍ അ​ഭി​പ്രാ​യ​പ്പെട്ടെന്നാ​യി​രു​ന്നു​ വാ​ര്‍​ത്ത. ഇ​ത്ത​രം ഒ​രു സ​ര്‍​വേ ആ​ര്,​ എ​പ്പോ​​ള്‍, എ​വി​ടെ ന​ട​ത്തി എ​ന്ന​തി​ന്​ മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ല​ഭ്യ​മ​ല്ലെ​ന്നും നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ര​മ്ബ​രാ​ഗ​ത​മാ​യി ക​ത്തോ​ലി​ക്ക സ​മു​ദാ​യ​ത്തി​നി​ട​യി​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള പ​ത്ര​മാ​യ​തി​നാ​ല്‍ വാ​യ​ന​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ മാ​ണി സി. ​കാ​പ്പ​ന്​ അ​നു​കൂ​ല​മാ​യി ചി​ന്തി​ക്കാ​ന്‍ വാ​ര്‍​ത്ത ഇ​ട​യാ​ക്കി​യെ​ന്ന്​ ജോ​സ്​ കെ. ​മാ​ണി​ക്ക്​ ഒ​പ്പ​മു​ള്ള​വ​ര്‍ ക​രു​തു​ന്നു.

സാ​മ്പത്തി​ക സം​വ​ര​ണ​ത്തി​ല്‍​നി​ന്ന്​ സി​റോ മ​ല​ബാ​ര്‍ സ​ഭാം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യെ​ന്ന്​ ആ​രോ​പി​ച്ച്‌​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​താ സ​മി​തി വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്തി​യ​തും തി​രി​ച്ച​ടി​യാ​യി. ജോ​സ് വി​ഭാ​ഗം ഇ​ട​തു മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​യാ​യി​ട്ടും ക്രൈ​സ്ത​വ​രെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ട് തു​ട​രു​ന്നു എ​ന്ന​താ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​ന്റെ കാ​ത​ല്‍. ക്രി​സ്ത്യ​ന്‍ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്​ ജോ​സ് കെ. ​മാ​ണി​യു​ടെ വ​ലി​യ നേ​ട്ട​മാ​യാ​ണ്​ കേ​ര​ള കോ​ണ്‍​ഗ്ര​സ് _എം ​കേ​ന്ദ്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍, ഈ ​സ​മി​തി​യി​ല്‍​നി​ന്ന്​ സി​റോ മ​ല​ബാ​ര്‍ സ​ഭാം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത് ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന്​​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button