Latest NewsKeralaNews

ഇടത് തേരോട്ടത്തിൽ തകർന്നടിയുന്ന യുഡിഎഫ്

പത്തനംതിട്ടയില്‍ അഞ്ചിടത്തും എല്‍ഡിഎഫ്

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളം ചുവക്കുമെന്ന സൂചനയാണ്. ഇടത് തരംഗത്തിന് ഒപ്പമാണ് ഇത്തവണയും പത്തിൽ അധികം ജില്ലകൾ. തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ പൂർണ്ണമായും ഇടത് അനുഭവമാണ് കാണുന്നത്.

അടൂരില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാര്‍ 867 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കോന്നിയില്‍ ജനീഷ് കുമാര്‍ 3245 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ആറന്മുളയില്‍ വീണാ ജോര്‍ജ് 2517 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവല്ലയില്‍ മുന്‍ മന്ത്രി മാത്യു.ടി തോമസ് 1446ന് ലീഡ് ചെയ്യുന്നു. ജില്ലയില്‍ ഇടത് മുന്നണിയ്‌ക്ക് ഏ‌റ്റവും കുറവ് ലീഡ് റാന്നിയിലാണ് 424 വോട്ടുകള്‍.

തെക്കന്‍ ജില്ലകളില്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ ഇടത് മുന്നണി മുന്നേ‌റ്റം നടത്തുമ്പോൾ യുഡിഎഫിന്റെ പരാജയമാണ് കാണുന്നത്. കോൺഗ്രസിന്റെ മുൻനിര നേതാക്കൾക്ക് ലീഡ് നിയപോലും ഉയർത്താൻ കഴിയുന്നില്ല. ഉമ്മൻ ചാണ്ടി 2000 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button