കോട്ടയം : കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ്. വോട്ടർമാരെ സ്വധീനിക്കാൻ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് മോൻസ് ജോസഫിന്റെ ആരോപണം.
കടുത്തുരുത്തി കടപ്ലാമറ്റം പ്രദേശത്ത് സുരേന്ദ്രനെന്നയാൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മോൻസ് ആരോപിച്ചു. വ്യാജ മദ്യം കഴിച്ചാണ് സുരേന്ദ്രൻ മരിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
Read Also : കോവിഡ് വ്യാപനം; ഗുജറാത്തില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച് ഹൈക്കോടതി
എന്നാൽ പരാജയ ഭീതി മൂലമാണ് മോൻസിന്‍റെ ആരോപണമെന്ന് എൽഡിഎഫ് സ്ഥാനാർഥി സ്റ്റീഫൻ ജോർജ് പറയുന്നത്.
Post Your Comments