കോട്ടയം : കേരള കോണ്‍ഗ്രസിന്‍റെ ഐക്യത്തിനായി സ്ഥാനം ഒഴിയാൻ തയ്യാറെന്ന് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ്. തന്റെ പദവിയാണ് പ്രശ്നമെങ്കിൽ അതു വിട്ടു നൽകാം. പിളർപ്പിലും പ്രതിസന്ധിയിലും പി.ജെ. ജോസഫിനൊപ്പം നിന്നയാളാണ് താനെന്നും മോൻസ് ജോസഫ് പറഞ്ഞു. ഹൈപവർ കമ്മിറ്റി ചേർന്ന് പുനസംഘടനയിൽ തീരുമാനമെടുക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
എക്സിക്യൂട്ടീവ് ചെയർമാൻ, സെക്രട്ടറി ജനറൽ പദവികളാണ് പാർട്ടിയിലെ ഇപ്പോഴത്തെ തർക്കത്തിന് കാരണം. ജോയി ഏബ്രഹാമാണ് സെക്രട്ടറി ജനറൽ. ഡെപ്യൂട്ടി ചെയർമാൻമാരായ കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവരാണ് എതിർപ്പ് അറിയിച്ചത്. അവർ ഇന്നലെ പാർട്ടി ഓഫിസ് ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തില്ല.
Post Your Comments