KeralaLatest NewsNewsCrime

പരിശോധനയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: എക്സ്‌റേ ക്ലിനിക് ഉടമ അറസ്റ്റിൽ

കടുത്തുരുത്തി : പരിശോധനക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച എക്‌സ്റേ ക്ലിനിക് ഉടമ അറസ്റ്റില്‍. കല്ലറയിൽ സ്വകാര്യ എക്‌സ്റേ ക്ലിനിക് നടത്തുന്ന കളമ്പുകാട് വരിക്കമാന്‍ തൊട്ടിയില്‍ സ്റ്റീഫനാണ്(57) പൊലീസ് പിടിയിലായത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. 30 വയസ്സുള്ള യുവതിയാണ് സ്‌കാനിങ്ങിനായി സെന്ററില്‍ എത്തിയത്. പരിശോധനകള്‍ നടത്തുന്നതിനിടെ സ്റ്റീഫന്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ചു. ഇതോടെ യുവതി ബഹളംവെച്ച് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് കടുത്തുരുത്തി സി.ഐ. കെ.ജെ.തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button