
ദിവസേന ഒമ്പതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ വേദി മാറ്റുമെന്ന അഭ്യൂഹത്തിന് വിരാമം.
ഇനിയൊരു വേദി മാറ്റത്തിന് സമയമില്ലെന്നും അതുകൊണ്ട് നിശ്ചയിച്ച മത്സരങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിൽ മുംബൈയിലുള്ള ഡൽഹി ക്യാപിറ്റൽസ് താരമായ അക്സർ പട്ടേലിനും പത്തോളം ഗ്രൗണ്ട് സ്റ്റാഫിനും ചെന്നൈ സൂപ്പർ കിങ്സിന്റെ സപ്പോർട്ടിങ് സ്റ്റാഫിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വാങ്കഡെ സ്റ്റേഡിയത്തിനുള്ളിലെ ബയോ സെക്യൂർ ബബിളിനുള്ളിൽ കയറും മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മുംബൈയിൽ നിന്ന് വേദി മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. മത്സരത്തിന് കണികൾക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ഏപ്രിൽ ഒമ്പതിന് ആരംഭിക്കുന്ന ഐപിഎൽ മുംബൈയിൽ ആദ്യ മത്സരം പത്തിനാണ്.
Post Your Comments