സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായരുടെ മൊഴി പുറത്ത്. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലാണ് സന്ദീപ് നായരുടെ മൊഴിയെപ്പറ്റിയുള്ള പരാമർശം. ഇ.ഡി. ഉദ്യോഗസ്ഥര്‍ സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകർപ്പാണ് പുറത്തുവന്നത്. സന്ദീപ് നായരുടെ മൊഴിയുടെ പൂര്‍ണരൂപം റിപ്പോര്‍ട്ടില്‍ ഇല്ല.
മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരേ മൊഴി നല്‍കുന്നതിനും സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് സംഘം സന്ദീപ് നായരെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
സ്വര്‍ണക്കടത്തുമായി ബന്ധമില്ലാത്ത വ്യക്തികളെ മനപൂര്‍വ്വം കേസിലേക്ക് വലിച്ചിഴക്കുന്നതിനായി ഇ.ഡി. സമ്മര്‍ദം ചെലുത്തിയെന്നും, ഇതിനായി വ്യാജ തെളിവുകളടക്കം നിര്‍മിച്ചെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്മേലുള്ള അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments