തിരുവനന്തപുരം: അദ്ധ്യാപിക നല്‍കിയ ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ദോസ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്.
എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും. മുന്‍കൂര്‍ ജാമ്യമുള്ള സ്ഥിതിക്കാണ് വിട്ടയക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ എപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്. വരും ദിവസങ്ങളില്‍ എല്‍ദോസിനെ പോലീസ് ചോദ്യം ചെയ്തേക്കും.
പരാതിക്കാരിയെ അവഹേളിച്ചെന്ന കേസിലും എല്‍ദോസിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Post Your Comments