പാലക്കാട്: പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയില്‍ നിന്ന് സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെ കാണാതായ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത്. 2021 ഓഗസ്റ്റ് 30ന് രാത്രി 10 മുതലാണ് യുവാക്കളെ കാണാതായത്.
Read Also: മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് അടക്കം നാലുപേർ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികൾ
ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. സംസ്ഥാന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എസ് ഷംസുദ്ദീനാണ് അന്വേഷണത്തിന്റെ നേതൃത്വം. കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരിക്കുന്നത്.
ഇരുവരെയും കാണാതായ അന്ന് ജോലി ചെയ്തിരുന്ന തോട്ടത്തിന്റെ ഭാഗത്തേക്ക് ഇവര്‍ പോകുന്നത് നാട്ടുകാര്‍ കണ്ടതായി കൊല്ലങ്കോട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് നായയെ കൊണ്ടുവന്ന് തോട്ടത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും തലേന്ന് മഴ ഉണ്ടായിരുന്നതിനാല്‍ അതും ഫലം കണ്ടില്ല. എന്നാല്‍ കള്ള് ചെത്തുന്ന ഒരു തോട്ടത്തിലെത്തിയ നായ ഒരു ഷെഡിനു ചുറ്റും ഓടിയിരുന്നു. ഈ ഭാഗത്താണ് ഇവരുടെ ഫോണ്‍ ഓഫായത് എന്നതിനാല്‍ ദുരൂഹത വര്‍ധിച്ചു.
മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാന്‍ ശേഷിയുള്ള ബെല്‍ജിയം നായയുടെ പരിശോധനയിലും തുമ്പൊന്നും ലഭിച്ചില്ല. ഡ്രോണ്‍ ഉപയോഗിച്ചും വനംവകുപ്പിനൊപ്പം നടത്തിയ തിരച്ചിലിലും കാര്യമായൊന്നും കണ്ടെത്താനായില്ല.
Post Your Comments