കൊച്ചി: മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ചിന്റെ അതിവേഗ അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജില്‍ എത്തി. പ്രിന്‍സിപ്പല്‍ ഡോ വി എസ് ജോയിയുടെ മൊഴി എടുത്തു. കേസില്‍ അഞ്ചു പ്രതികളാണ് ഉള്ളത്. അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എ സി പി വ്യക്തമാക്കി.
Read Also: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെരിഫൈഡ് ആക്കാം! പുതിയ സേവനം ഇന്ത്യയിലും എത്തി, പ്രതിമാസ നിരക്ക് ഇങ്ങനെ
അതേസമയം, എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോയുമായി ബന്ധപ്പെട്ടുയര്‍ന്ന മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും, കെ വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത് എത്തി. ആര്‍ഷോ നല്‍കിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും രണ്ട് കേസും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments