കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിനാണ് അന്വേഷണച്ചുമതല.
കോവിഡിനുശേഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായ ഒന്നാം പ്രതി ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍(52) വേഗത്തില്‍ പണമുണ്ടാക്കാനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ നല്‍കിയ വിശദീകരണം. മറ്റു പ്രതികളായ ഭാര്യ എം.ആര്‍.അനിതകുമാരി(45), മകള്‍ അനുപമ (20) എന്നിവരുമായി ചേര്‍ന്ന് ഒരു വര്‍ഷമായി ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നര മാസം മുമ്പാണ് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും എ.ഡി.ജി.പി. പറഞ്ഞിരുന്നു.
Post Your Comments