കരുവന്നൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇഡിയില്‍ നിന്ന് ഒറിജിനല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫോറന്‍സിക് പരിശോധന ആവശ്യമുള്ളതിനാല്‍ രേഖകളുടെ ഒറിജിനല്‍ വേണമെന്നാണ് ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സമാന ആവശ്യവുമായി നേരത്തെ കീഴ്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
Read Also: ഹിറ്റ്‌ലറുടെ ആശയം ആണ് ആര്‍എസ്എസ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത്: പിണറായി വിജയന്‍
നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഇഡി അറിയിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ അന്വേഷണം മുന്നോട്ടുപോകണമെങ്കില്‍ രേഖകള്‍ അത്യാവശ്യമാണെന്നും അത് വിട്ടുനല്‍കാന്‍ ഇടപെടണമെന്നുമാണ് ക്രൈംബ്രാഞ്ച് അപ്പീലില്‍ ആവശ്യപ്പട്ടിരിക്കുന്നത്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടത്തുന്ന നീക്കമാണെന്നും രേഖകളുടെ പകര്‍പ്പ് നല്‍കാന്‍ തയ്യാറാണെന്നും ഇഡി ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഹര്‍ജി തള്ളിയിരുന്നത്.
കേസിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമീപിക്കാന്‍ ഇഡിയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കരുവന്നൂരിന് പുറമെ കേരളത്തിലെ മറ്റ് 12 സഹകരണ ബാങ്ക് അഴിമതികള്‍ കൂടി അന്വേഷിക്കുന്നുണ്ടെന്നാണ് ഇഡി നല്‍കിയ മറുപടി.
Post Your Comments