ന്യൂഡല്‍ഹി : 22 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ട ബീജാപ്പൂര്‍ ഏറ്റുമുട്ടലിനു പിന്നിലെ ബുദ്ധി കേന്ദ്രം ഹിദ്മയാണെന്ന് റിപ്പോര്‍ട്ട്.
ഛത്തീസ്ഗഡിലെ ബീജാപൂരിലാണ് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും 17 ജവാന്‍മാരുടെ മൃതദേഹം ഞായാറാഴ്ച കണ്ടെത്തുകയായിരുന്നു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച നടന്ന ഏറ്റമുട്ടലിന് പിന്നാലെ തന്നെ പൊലീസ് അറിയിച്ചിരുന്നു.
സുരക്ഷാ സൈനികരെ രഹസ്യവിവരം നല്‍കി കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാവോവാദി നേതാവായ ഹിദ്മയുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനിറങ്ങിയതായിരുന്നു സുരക്ഷാ സൈനികര്‍. എന്നാല്‍ സേനയുടെ വരവ് പ്രതീക്ഷിച്ച് തോക്ക് ധാരികളായ മാവോയിസ്റ്റുകള്‍ വന്‍ സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. സേന എത്തിയ ഉടന്‍ തന്നെ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. രഹസ്യ വിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍ പെടുത്തുകയായിരുന്നുവന്നെ സംശയമാണ് ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments