അദാനിയുമായുള്ള വൈദ്യുത കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം.എം മണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എം മണിയുടെ പ്രതികരണം. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ യൂണിറ്റിന് 1.99 രൂപക്ക് വൈദ്യുതി ലഭ്യമാണ് എന്ന പ്രതിപക്ഷ നേതാവിന്റെ വാദത്തിനാണ് മന്ത്രി മറുപടിയുമായെത്തിയത്. രാജസ്ഥാന്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് സഹിതമാണ് എം.എം മണി ചെന്നിത്തലയ്ക്ക് മറുപടി നല്‍കിയത്.
Read Also : ഉത്തരാഖണ്ഡില്‍ കാട്ടുതീ; നാലുപേർ മരിച്ചു
കുറിപ്പിന്റെ പൂർണരൂപം……………………..
കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമാണല്ലോ പഞ്ചാബ്.
രാജസ്ഥാനില്‍ സോളാര്‍ വൈദ്യുതിക്ക് കൊടുക്കുന്ന വില 4.29 രൂപയാണ്, അല്ലാതെ 1.99 അല്ല. 2023ല്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നിലയത്തില്‍ അതും ഭൂമിയും മറ്റു പശ്ചാത്തല സൗകര്യവും സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തിക്കൊടുത്ത ശേഷം കിട്ടിയ നിരക്കാണ് 1.99 എന്ന് ഒരു ചാനല്‍ച്ചര്‍ച്ചയില്‍ ഇടതുപക്ഷ പ്രതിനിധി വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് വക്താവ് ഉടനെ പറഞ്ഞു “പഞ്ചാബിലെ മന്ത്രി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി പറഞ്ഞത് അവിടെ സോളാര്‍ വൈദ്യുതിക്ക് യൂണിറ്റിന് 1.99 ആണെന്ന്.” പ്രതിപക്ഷ നേതാവും കേരളത്തെ ഇകഴ്ത്താന്‍ പഞ്ചാബിലെ ഭരണ മാഹാത്മ്യം പുകഴ്ത്തുന്നത് കണ്ടു. അപ്പോള്‍ ഒരു കൗതുകത്തിനാണ് പഞ്ചാബില്‍ സോളാര്‍ വൈദ്യുതിക്കും കാറ്റാടി വൈദ്യുതിക്കും എന്തു വിലയാണ് നല്‍കുന്നത് എന്ന് പരിശോധിച്ചത്.
പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച താരീഫ് പെറ്റീഷന്റെ ഒന്നാം പേജും 118ാം പേജും ഇതോടൊപ്പം ചേര്‍ക്കുന്നു. പേജ് 118ല്‍ പട്ടികയില്‍ 59, 60 ഇനങ്ങളിലായി കാറ്റാടി വൈദ്യുതിക്ക് യൂണിറ്റിന് 567 പൈസ എന്നും സോളാറിന് യൂണിറ്റിന് 725 പൈസ എന്നും ചേര്‍ത്തിട്ടുള്ളത് കാണുക. കേരളം 280, 283 പൈസകള്‍ക്ക് വൈദ്യുതി വാങ്ങുന്നത് അഴിമതി. പഞ്ചാബ് 725 പൈസക്ക് വാങ്ങുന്നത് ഗംഭീരം. തരക്കേടില്ല.
തുടര്‍ഭരണം ഉറപ്പായപ്പോള്‍ മാനസിക വിഭാന്തിയുണ്ടാകുന്നത് മനസ്സിലാക്കാം. അതിന് നിങ്ങള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളേയും കുഴപ്പത്തിലാക്കണോ?
https://www.facebook.com/mmmani.mundackal/posts/3875120575941263
Post Your Comments