തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാറിൻ്റെ അപ്രതീക്ഷിത നീക്കം. വലിയതുറ തുറമുഖ സമിതി നേതാക്കളെ ഒപ്പം കൂട്ടി സ്ഥാനാർത്ഥിയായ കൃഷ്ണകുമാർ നടത്തിയ വാർത്താസമ്മേളനം കണ്ട് അമ്പരന്നവരിൽ ബിജെപി നേതാക്കളുമുണ്ടാകും. ഇത്തവണ കൃഷ്ണകുമാറിനാണ് തീരദേശത്തിന്റെ പിന്തുണയെന്ന് തുറമുഖ സമിതി നേതാക്കൾ വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ കൃഷ്ണകുമാർ രണ്ടും കൽപ്പിച്ചാണെന്ന് എതിരാളികൾക്ക് ബോധ്യമായി.
വലിയതുറയില്‍ മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മിക്കണമെന്ന രണ്ടുപതിറ്റാണ്ടുകളായുള്ള ആവശ്യം അതേ പ്രാധാന്യത്തോട് കൂടി തന്നെ സ്വീകരിക്കുമെന്നും പരിഗണന നൽകുമെന്നും കൃഷ്ണ കുമാർ പ്രഖ്യാപിച്ചിരുന്നു. ഇതാണ് മത്സ്യത്തൊഴിലാളികൾ എൻ ഡി എയിലേക്ക് അടുക്കാൻ കാരണമായത്. ഫിഷിംഗ് ഹാര്‍ബര്‍ എന്ന ആവശ്യം ഉന്നയിച്ച് കൃഷ്ണകുമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനും വലിയതുറ സന്ദര്‍ശിച്ചിരുന്നു. ഇതിൽ ഉടൻ തീരുമാനമാകുമെന്ന് കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read:വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികള്‍ മത്സ്യത്തൊഴിലാളികളുടെ ഹാർബർ എന്ന ആവശ്യത്തെ അവഗണിച്ചെന്ന് വലിയതുറ തുറമുഖസമിതി സ്ഥാപക പ്രസിഡൻ്റ് എല്‍ എ സേവ്യര്‍ ഡിക്രൂസ് പറഞ്ഞു. തുറമുഖ നിര്‍മാണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പാഴാക്കുന്നതിന് പുറമെ ഇരുമുന്നണികളും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതായും അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ ഈ ദുരിതം അടുത്തറിഞ്ഞ കൃഷ്ണകുമാര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചാലും ഇല്ലെങ്കിലും ഇതിനുവേണ്ടി പ്രയത്നിക്കുമെന്ന് തീരദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പാണ് മത്സ്യത്തൊഴിലാളികളെ എൻ ഡി എയിലേക്ക് അടുപ്പിച്ചതെന്നാണ് സൂചന.
Post Your Comments