കൊച്ചി: 2020 ൽ സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് പോലീസ്. 27,877 അപകടങ്ങളാണ് കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അപകടങ്ങളിൽ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കണക്കുളിൽ നിന്നും വ്യക്തമാകുന്നത്.
ഇരുചക്രവാഹനാപകടങ്ങളാണ് 2020 ൽ കൂടുതൽ ഉണ്ടായത്. 11,831 ബൈക്ക്, സ്‌കൂട്ടർ അപകടങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇരു ചക്രവാഹനാപകടങ്ങളിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായതും. സംസ്ഥാനത്ത് പലഭാഗങ്ങളിലായി നടന്ന ഇരുചക്ര വാഹനാപകടങ്ങളിലായി 1,239 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
Read Also: പാലക്കാടിനെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കുമെന്ന് മെട്രോമാൻ; ചർച്ചയായി ഇ ശ്രീധരന്റെ വാക്കുകൾ
2020 ൽ 7729 കാർ അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. 614 പേർ കാർ അപകടങ്ങളിൽ മരിച്ചു. 1192 ലോറി അപകടങ്ങളും 2,458 ഓട്ടോറിക്ഷ അപകടങ്ങളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബസ് അപകടങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 713 ബസ് അപകടങ്ങളും, 296 കെ.എസ്.ആർ.ടി.സി ബസ് അപകടങ്ങളുമാണ് 2020 ൽ ഉണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Post Your Comments