കുവൈത്ത് സിറ്റി: കുവൈറ്റിൽ ശനിയാഴ്ച 1235 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 2,35,989 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ശനിയാഴ്ച 1264 പേർ ഉൾപ്പെടെ 2,20,521 പേർ ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നു. ബാക്കി 14,129 പേരാണ് ചികിത്സയിലുള്ളത്. 239 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
12 പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഇതുവരെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 1339 പേരാണ്. 8710 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തിയിരിക്കുന്നു. ഇതുവരെ രാജ്യത്ത് 20,84,208 പേർക്ക് കൊറോണ വൈറസ് പരിശോധന നടത്തി. ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 14.18 ശതമാനം ആണ്.
Post Your Comments