CricketLatest NewsNewsSports

വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ്

വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 ഗ്രൗണ്ട് സ്റ്റാഫുകളാണ് സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ജീവനക്കാർക്കായി നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇതിൽ മാർച്ച് 26 ന് നടത്തിയ ആദ്യ റൗണ്ട് പരിശോധനയിൽ മൂന്ന് പോർക്ക് പോസിറ്റീവ് ആയിരുന്നു.

ഗ്രൗണ്ടിലെ ഭൂരിഭാഗം ജീവനക്കാരും ദിവസവും ലോക്കൽ ട്രെയിനിലും മറ്റും യാത്ര ചെയ്താണ് സ്റ്റേഡിയത്തിലെത്തുന്നത്. മുംബൈയിൽ നടക്കാനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ അടിച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് സാധ്യത. അതേസമയം നഗരത്തിലെ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button