ബാഴ്സലോണയുടെ സെർജി റൊബെർട്ടോ പരിക്ക് മാറി തിരികെയെത്തി. നീണ്ടകാലമായി പരിക്കേറ്റ് പുറത്തായിരുന്നു താരം. പൂർണ്ണ ഫിറ്റ്നസ് വീണ്ടെത്ത താരം ടീമിനൊപ്പം ചേർന്നതായി ക്ലബ് അധികൃതർ അറിയിച്ചു. ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ സെർജി റൊബെർട്ടോ പ്ലെയിങ് ഇലവനിൽ കളിക്കും. തിങ്കളാഴ്ച റയൽ വല്ലഡോയിഡിന് എതിരായാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.
സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് സെർജി റൊബെർട്ടോ തിരികെ എത്തുന്നത് ബാഴ്സലോണയ്ക്ക് വലിയ കരുത്താകും. അതേസമയം ജെറാഡ് പികെയും ഉടൻ പരിക്ക് മാറി മാച്ച് സ്ക്വാഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments