Latest NewsIndiaNews

ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: ഡിഎംകെ നേതാവും നിർമ്മാതാവുമായ ജയമുരുകന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈയിലും മധുരയിലുമുള്ള മൂന്നിടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഡിഎംകെ അദ്ധ്യക്ഷൻ സ്റ്റാലിന്റെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ജയമുരുകന്റെ വസതിയിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

Read Also: വികസനത്തിൽ നേമം ഗുജറാത്തിനൊപ്പം, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കും; കുമ്മനം രാജശേഖരന്‍

സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈയിലുള്ള നീലാങ്കരയിലെ വീട്ടിലാണ് ഇന്നലെ പരിശോധന നടത്തിയത്. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. സ്റ്റാലിന് ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ശബരീശന്റെ സ്ഥാപനങ്ങളിൽ നിന്നും നിരവധി രേഖകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ശബരീശന്റെ വസതിയിൽ നിന്നും 1,36,000 രൂപയും കണ്ടെടുത്തു.

Read Also: മമതയ്ക്ക് തോൽവി? കനത്ത പോളിം​ഗ് ഉണ്ടായത് ഭരണവിരുദ്ധ വികാരത്തിന്‍റെ സൂചനയാണെന്ന് കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button