Latest NewsIndiaNews

മമതയ്ക്ക് തോൽവി? കനത്ത പോളിം​ഗ് ഉണ്ടായത് ഭരണവിരുദ്ധ വികാരത്തിന്‍റെ സൂചനയാണെന്ന് കേന്ദ്രമന്ത്രി

200 ന് മുകളില്‍ സീറ്റ് നേടി അധികാരത്തില്‍ എത്താന്‍ പശ്ചിമബം​ഗാളിൽ ബിജെപി ശ്രമിക്കുന്നു എന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

ന്യൂഡൽഹി: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ കനത്ത വെല്ലുവിളി ഉയർത്തി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. സംസ്ഥാനത്ത് പോളിം​ഗ് ഉണ്ടായത് ഭരണവിരുദ്ധ വികാരത്തിന്‍റെ സൂചനയാണെന്ന് ബാബുല്‍ സുപ്രിയോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നന്ദിഗ്രാമിലെ മമതയുടെ പോളിങ് ദിവസത്തെ പ്രകടനം തോല്‍വി അംഗീകരിച്ചതിന്‍റെ സൂചനയാണ്. മമതയുടെ തോല്‍വിയോടെ ബാക്കിയുള്ള ടിഎംസിക്കാരെല്ലാം അപ്രസക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: വികസന നേട്ടവുമായി രാജ്യം; പ്രതിദിനം 33 കിലോമീറ്റർ ദേശീയപാത

എന്നാൽ തൃണമൂൽ കോൺ​ഗ്രസിന്റെ വിശ്വാസ്യത നഷ്ടമായിക്കഴിഞ്ഞു. പത്ത് വര്‍ഷം ബംഗാളിലെ ജനങ്ങള്‍ നല്‍കിയിട്ടും മമതക്ക് ഒന്നും ചെയ്യാനായില്ല. വന്‍ പരാജയമാണ് മമതയെ കാത്തിരിക്കുന്നത്. ജനാധിപത്യത്തിന്‍റെ എല്ലാ തൂണുകളെയും മോശമായി ചിത്രീകരിക്കാനാണ് മമതയുടെ ശ്രമം. ഒരാൾക്ക് താഴാന്‍ കഴിയുന്നതിലും വലിയ അവസ്ഥയിലാണ് മുഖ്യമന്ത്രി. 200 ന് മുകളില്‍ സീറ്റ് നേടി അധികാരത്തില്‍ എത്താന്‍ പശ്ചിമബം​ഗാളിൽ ബിജെപി ശ്രമിക്കുന്നു എന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button