തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർ ഭരണ വിശ്വാസത്തിലാണ് ഇടതുപക്ഷം. എന്നാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം ലഭിക്കുമെന്ന സർവ്വേയുമായി മംഗളത്തിന്റെ റിപ്പോർട്ട്. യു.ഡി.എഫിന് മുന്‍തൂക്കം പ്രവചിച്ച് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് മംഗളവും. യു.ഡി.എഫിന് 92-102 സീറ്റുകള്‍വരെ പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപിക്ക് പരമാവധി നേടാന്‍ കഴിയുന്നത് രണ്ട് സീറ്റുകള്‍ വരെയാണെന്നും വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏഴ് മന്ത്രിമാര്‍ പരാജയപ്പെടുമെന്നും 2001-ന് ശേഷം യു.ഡി.എഫ്. നേടുന്ന വന്‍ വിജയമായിരിക്കും ഇത്തവണ സംഭവിക്കുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അടുത്ത കാലത്ത് സ്വര്‍ണകടത്ത്, സ്പ്രിങ്ളര്‍, ലൈഫ് മിഷന് ഭവന നിര്‍മ്മാണ അഴിമതി, കിഫ്ബി തുടങ്ങിയ വിവിധ വിഷയങ്ങള്‍ യു.ഡി.എഫ് ഉയര്‍ത്തിയെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ആഴക്കടല്‍ മത്സ്യബന്ധന വിഷയമാണെന്നാണ് ഈ റിപ്പോർട്ടിലെ കണ്ടെത്തല്‍.
റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ..
ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന നേമത്ത് കുമ്മനം രാജശേഖരന് പരാജയപ്പെടും. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും. കഴക്കൂട്ടത്ത് മന്ത്രി കടകമ്ബള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വിജയിക്കും. ഇവിടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്താകും.
ബിജെപിക്ക് സാധ്യതയുള്ള മറ്റൊരു മണ്ഡലം മഞ്ചേശ്വരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലം ജില്ല യു.ഡി.എഫ് തൂത്തുവാരും. കെ. ഗണേശ് കുമാര്‍(പത്തനാപുരം), ജോസ് കെ. മാണി (പാലാ), എം. സ്വരാജ് (തൃപ്പൂണിത്തുറ), നടന് മുകേഷ് (കൊല്ലം), പി.വി. അന്‍വര്‍ (നിലമ്ബൂര്‍), ഇ.ശ്രീധരന് (പാലക്കാട്), കുമ്മനം രാജശേഖരന് (നേമം) തുടങ്ങിയ പ്രമുഖർ പരാജയപെടുമെന്നാണ് ഈ റിപ്പോർട്ട് പറയുന്നത് .
Post Your Comments