ബാലതാരമായെത്തി ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും ആരാധക പ്രീതി നേടിയ നടി അനുശ്രീ വിവാഹിതയായി. അനുശ്രീ എന്നാണ് യഥാര്‍ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയല്‍ ലോകത്ത് നടി അറിയപ്പെടുന്നത്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാന്‍ വിഷ്ണു സന്തോഷാണ് വരന്‍. തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതചടങ്ങിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറംലോകം അറിയുന്നത്.
ദേവീമാഹത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, ഏഴ് രാത്രികള്‍, അമല, അമല, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നിങ്ങനെ നിരവധി സീരിയലുകളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അനുശ്രീ
Post Your Comments