കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. സിനിമയ്ക്കൊപ്പം, സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ നടൻ ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് അനുശ്രീ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഷൈന്‍ ടോം ചാക്കോ ഇന്റര്‍വ്യൂവില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ മറ്റൊരാളാണെന്ന് തോന്നുന്നുവെന്ന് അനുശ്രീ പറയുന്നു.
അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ;
‘ഷൈന്‍ ഇപ്പോള്‍ വലിയ സംഭവമായി മാറി. ഇന്റര്‍വ്യൂസില്‍ ഒക്കെ ഷൈനിനെ കാണുമ്പോള്‍ ഒരുപാട് മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങള്‍ ഇതിഹാസയില്‍ അഭിനയിക്കുന്ന സമയത്ത് ആവശ്യമില്ലാതെ സംസാരിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല.
ദൈവമേ ഈ ചേട്ടന്‍ എന്താ ഇങ്ങനെ എന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട്. ഭയങ്കര പാവം ആയ ഒരു മനുഷ്യന്‍. വണ്ടിയില്‍ കേറിയിരുന്നാലും അതില്‍ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം. ഷോട്ട് റെഡി ആവുമ്പോള്‍ വന്നു അഭിനയിച്ചിട്ട് പോകും. ആ സിനിമയില്‍ സ്മോക്ക് ചെയ്യുന്ന സീന്‍ ഒക്കെ ഉണ്ട്. എന്നെ പുകവലിക്കാന്‍ പഠിപ്പിക്കുന്നത് ബാലുവും ഷൈനും ആയിരുന്നു.
എയർ ഇന്ത്യയിൽ തൊഴിൽ തേടി ഗോ ഫസ്റ്റ് പൈലറ്റുമാർ, ജോബ് ഡ്രൈവിൽ പങ്കെടുത്തത് നിരവധി പേർ
അന്നാണെങ്കിലും നമ്മള്‍ പ്രൊമോഷന് വേണ്ടി ഒക്കെ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈല്‍ഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു. ഇപ്പൊ പുള്ളി കൗണ്ടര്‍ ഒക്കെ അടിച്ച് ഭയങ്കര മാറ്റത്തില്‍ ഒക്കെ നടക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.
Post Your Comments