കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അനുശ്രീ. കുഞ്ഞിനൊപ്പമുള്ള അനുശ്രീയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കള്ളുഷാപ്പില്‍ പോയി കള്ളു കുടിക്കുന്ന തന്റെ വീഡിയോയുടെ പേരിൽ വിമർശനം നേരിടുകയാണ് അനുശ്രീ.
READ ALSO: ബഡ്ജറ്റ് നിരക്കിൽ കിടിലൻ ഇയർ ബഡ്സുമായി നോയിസ് എത്തി, അറിയാം പ്രധാന സവിശേഷതകൾ
ഷാപ്പില്‍ പോയി കള്ള് കുടിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് അനുശ്രീ. ഇതിന്റെ പേരില്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും കളിയാക്കലും ലഭിക്കുന്നുണ്ട്. ‘ഞാന്‍ നല്ല അന്തസ്സായി കള്ളു കുടിക്കുന്ന ആളാണ്. പക്ഷെ വീഡിയോയില്‍ ആദ്യമായിട്ടാണ്. ഷാപ്പിലെ ഭക്ഷണവും, ടെച്ചിങ് കോമ്പിനേഷനും ഇതാണ്. ഇത് വന്നിട്ട് കള്ളു കുടിക്കാമെന്നു വച്ച് വെയിറ്റ് ചെയ്തതാണ്..’ ഇങ്ങനെ പറഞ്ഞാണ് താരം കള്ളു കുടിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അനുശ്രീ നോണ്‍ വെജ് കഴിക്കുന്നതിനെ വിമർശിക്കുകയാണ് പലരും. താന്‍ ബ്രാഹ്‌മണ കുടുംബമാണ്, അതുകൊണ്ട് വെജ്ജ് ആയിരുന്നു എന്നാണ് നേരത്തെ താരം പറഞ്ഞിരുന്നത്. കല്യാണ ശേഷമാണ് ബീഫ് കഴിച്ചത് എന്നും അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
Post Your Comments