Latest NewsCricketNewsSports

രാജസ്ഥാന് സന്തോഷ വാർത്ത, ആർച്ചർ ഐപിഎല്ലിൽ കളിക്കും

ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ ഐപിഎല്ലിൽ കളിക്കും. പരിക്കിനെ തുടർന്ന് ആദ്യ നാല് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും. അഞ്ചാം മത്സരം മുതൽ രാജസ്ഥ റോയൽസിനൊപ്പം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൈക്ക് പരിക്കേറ്റ ആർച്ചറുടെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം നടന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ആഴ്ചത്തെ വിശ്രമമാണ് താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്.

ഏപ്രിൽ 12ന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ ഐപിഎൽ മത്സരം ആരംഭിക്കുക. ഏപ്രിൽ 22നാണ് രാജസ്ഥാൻ നാലാം മത്സരം കളിക്കുക. റോയൽ ചലഞ്ചേഴ്സിനെതിരെ നടക്കുന്ന മത്സരത്തിനുശേഷം ആർച്ചർ മാച്ച് ഫിറ്റാവുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button