Latest NewsKeralaNewsIndia

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് കനയ്യകുമാർ പറയുന്നു രാജ്യത്തിനാവശ്യം കേരളാ മോഡലെന്ന്

പ്രധാനമന്ത്രിയെ അതിക്ഷേപിച്ചുകൊണ്ടാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ചയുണ്ടാവുമെന്ന് സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ മുന്‍ നേതാവുമായ കന്നയ്യ കുമാര്‍ അഭിപ്രായപ്പെട്ടത്. സര്‍ക്കാറിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ് ജനങ്ങളെന്നും യുഡിഎഫിന്‍റെയും മറ്റുപ്രതിപക്ഷ കക്ഷികളുടെയും വ്യാജപ്രചാരണങ്ങള്‍ കേരളീയര്‍ തള്ളിക്കളയുമെന്നും കന്നയ്യ കുമാര്‍ പറഞ്ഞു. പോ മോനേ മോദി മുദ്രാവാക്യം മു‍ഴക്കിയാണ് കന്നയ്യ കുമാർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്.

Also Read:കടുത്ത മ​നു​ഷ്യാ​വ​കാ​ശ ലംഘനം: ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കയുടെ ആ​ദ്യ മ​നു​ഷ്യാ​വ​കാ​ശ റി​പ്പോ​ര്‍​ട്ട്

മലയാളികള്‍ വിദ്യാഭ്യാസമുള്ളവരാണ് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ ജനങ്ങള്‍ വിലയിരുത്തുമെന്നും ഈ പൊള്ളയായ ആരോപണങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും കന്നയ്യ കുമാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ വികസനത്തിനും പുരോഗതിക്കും ആവശ്യം ഗുജറാത്ത് മോഡലല്ലെന്നും കേരളാ മോഡലാണ് ഇന്ന് രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതെന്നും കന്നയ്യ കുമാർ കൂട്ടിച്ചേർത്തു. ഗുജറാത്ത് മാതൃക കോ‍ര്‍പ്പറേറ്റ് കൊള്ളയുടേതാണ്. ഇതല്ല രാജ്യത്തിന് വേണ്ടതെന്നും കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button