ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായ കനയ്യകുമാറിന് ചുമതല നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്റ്. എന്‍ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാല്‍ അറിയിച്ചു. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാര്‍ട്ടി മാറ്റം ദേശീയ തലത്തിലുള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
read also: പ്ലസ് വണ്‍ പ്രവേശനം, സപ്ലിമെന്ററി അലോട്ട്മെന്റ് ശനിയാഴ്ച മുതല്‍
സിപിഐയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം.’തന്റെ 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആരെയും ആക്ഷേപിക്കാനില്ല. ജനനവും വളര്‍ച്ചയും സിപിഐയില്‍ തന്നയായിരുന്നു. ഇപ്പോള്‍ ഇക്കാണുന്ന യോഗ്യതകളെല്ലാം സിപിഐ തന്നതാണ്’. ഭരണഘടന സംരക്ഷിക്കാനാണ് താന്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞിരുന്നു.
Post Your Comments