തിരുവനന്തപുരം: ഇരട്ട വോട്ട് ക്രമക്കേട് പുറത്ത് വന്നതിന്റെ പിന്നിൽ കോൺഗ്രസ് ആണെന്ന വാദഗതിയുമായ് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂര്‍. പല അഴിമതികളും പ്രശ്‌നങ്ങളും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. കേരളം കടത്തില്‍ മുങ്ങി നില്‍ക്കുകയാണെന്നും ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം അഴിമതി നടക്കുന്നു.
Read Also: കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എന്‍ ഡി എ ആയിരുന്നു മുഖ്യ എതിരാളി; പരാജയ ഭീതിയിൽ വി ശിവന്‍കുട്ടി
എന്നാൽ ഇടത് ഭരണത്തില്‍ ജനങ്ങളെ നാണം കെടുത്തുന്ന കാര്യങ്ങളാണ് നടന്നത്. നിക്ഷേപകര്‍ക്ക് അടിസ്ഥാന സൗകര്യം കേരളത്തില്‍ ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇന്ധനവിലകയറ്റത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ സഹായിച്ചില്ലെന്നും ശശി തരൂര്‍ ആരോപിച്ചു.
Post Your Comments