തിരുവനന്തപുരം : വ്യാജ വോട്ട് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.34 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. 38,000 ഇരട്ടവോട്ടുകളേയുള്ളൂവെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അത്ഭുതകരമാണ്. ഇത് സംബന്ധിച്ച് താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ നാളെ പുറത്തു വിടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോടതിയില്‍ കേസ് നില നില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും, മുഴുവന്‍ വിവരങ്ങളും നാളെ പുറത്തു വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വെബ്സൈറ്റിലും ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. എല്‍ഡിഎഫ് പഞ്ചായത്തുകളില്‍ ജയിച്ചത് കള്ള വോട്ടിലാണെന്നും, ഈ വിജയം ആവര്‍ത്തിക്കാനാണ് ഇടതു മുന്നണിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് വ്യാപകമായി വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരം കിട്ടിയപ്പോഴെല്ലാം നരേന്ദ്ര മോദിയെ പുകഴ്ത്തുകയാണ് പിണറായി വിജയന്‍ ചെയ്തത്. ലാവ്‌ലിന്‍ കേസ് 28 തവണ മാറ്റിവെക്കുന്നതിലായിരുന്നു പിണറായിക്ക് താത്പര്യം. പിണറായി വിജയനും നരേന്ദ്ര മോദിയും ഭായ്-ഭായ് കളിക്കുകയാണ്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് വേണ്ട ഒന്നും വാങ്ങിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് ബി.ജെ.പിയുമായി ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments