KeralaLatest NewsNews

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയ സാധ്യത ഒട്ടുമില്ല; കഴക്കൂട്ടത്തെ കമ്യൂണിസ്റ്റുകാരുടെ ഭയം തുറന്നുകാട്ടി എം എ നിഷാദ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കേരളത്തില്‍ ഏറ്റവും വലിയ വര്‍ഗീയ പാഠശാലയായി സംഘപരിവാര്‍ കണ്ടെത്തിയിരിക്കുന്നത് നമ്മളൊക്കെ ചിന്തിക്കുന്ന പോലെ നേമമോ, മഞ്ചേശ്വരമോ അല്ല, മറിച്ച്‌ നമ്മുടെ കഴക്കൂട്ടമാണെന്ന വിമർശനവുമായി സംവിധായകൻ എം എ നിഷാദ്. അതിനു പറ്റിയ ഒരു നേതാവിനെ തന്നെയാണ് അവര്‍ അതിനായി ഇവിടെ നിയോഗിച്ചിരിക്കുന്നത്. അതുതന്നെ, മതവും ,വര്‍ഗീയതയും, ഏറ്റവും തീവ്രവും ,കൃത്യവുമായി ഉപയോഗിക്കാനറിയാവുന്ന ഒരു നേതാവിനെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

നിഷാദിന്റെ പോസ്റ്റ്

കഴക്കൂട്ടം മണ്ഡലത്തിലെ ജനാധിപത്യ മതേതര വാദികള്‍ മാത്രം വായിച്ചറിയാനുള്ള ഒരു കുറിപ്പാണിത്. നിങ്ങളില്‍ പലരും ഇതുവരെ തിരിച്ചറിയാത്ത ഒരു വലിയ അപകടത്തെക്കുറിച്ചാണ് പറയാന്‍ ഉദ്ദേശിക്കുന്നത് .ആദ്യമേ പറയട്ടെ, ഇത് , ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയുള്ളതോ അല്ലെങ്കില്‍ , പ്രത്യേകിച്ച്‌ ഒരു വ്യക്തിക്ക് എതിരെയുള്ളതോ അനുകൂലലമായോ ആയ കുറിപ്പല്ല.

കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വര്‍ഗീയ പാഠശാലയായി സംഘപരിവാര്‍ കണ്ടെത്തിയിരിക്കുന്നത് നമ്മളൊക്കെ ചിന്തിക്കുന്ന പോലെ നേമമോ,മഞ്ചേശ്വരമോ അല്ല, മറിച്ച്‌ നമ്മുടെ കഴക്കൂട്ടമാണ് . അതിനു പറ്റിയ ഒരു നേതാവിനെ തന്നെയാണ് അവര്‍ അതിനായി ഇവിടെ നിയോഗിച്ചിരിക്കുന്നത് .

അതുതന്നെ, മതവും ,വര്‍ഗീയതയും, ഏറ്റവും തീവ്രവും ,കൃത്യവുമായി ഉപയോഗിക്കാനറിയാവുന്ന ഒരു നേതാവിനെ. അതു കൊണ്ടു തന്നെ എല്ലാം ഒരുക്കി വെച്ച്‌ ആര്‍ എസ് എസ് , അവരുടെ സംഘടനാശേഷി കൃത്യമായി ഉപയോഗിച്ച്‌ , കേന്ദ്ര ഭരണത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി, നന്നായി പണം ഒഴുക്കി കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്നുമുണ്ട് .

read also:മൈക്ക് പണിമുടക്കി; പ്രചാരണത്തിനിടെ പാർട്ടി ചിഹ്നം ദേഷ്യത്തോടെ വലിച്ചെറിഞ്ഞ് കമൽ ഹാസൻ

ഈ വസ്തുത ഇതിനോടകം ഇവിടത്തെ ജനാധിപത്യ മതേതര വാദികള്‍ ഭയത്തോടെ തിരിച്ചറിഞ്ഞു കഴിഞ്ഞ വസ്തുതയാണ് . ആ അപകട പരിസരത്തു നിന്നുതന്നെയാണ് ഈ മുന്നറിയിപ്പ് ഏവര്‍ക്കും തരുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ കേരളത്തില്‍ സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന വര്‍ഗീയ ആശയങ്ങളുടെ പീഠഭൂമികയായി , കഴക്കൂട്ടത്തെ അവര്‍ തിരഞ്ഞെടുക്കാനുള്ള കാരണം ഒരിക്കലും യാദൃഛികമല്ല. കണക്കുകളുടെ ആനുകൂല്യത്തോടൊപ്പം , കേരളത്തിലെ ദേവസ്വം മന്ത്രിയും ഭരണ കക്ഷിയിലെ പ്രമുഖനെയും അവര്‍ക്കു എതിരാളിയായി കിട്ടി എന്നത് അവര്‍ കേരളത്തില്‍ സ്വപ്നം കാണുന്ന രാഷ്ട്രീയ വളര്‍ച്ചക്ക് ആക്കം കൂട്ടുകതന്നെ ചെയ്യും .

കഴക്കൂട്ടത്തെ ഇത്രയ്ക്കു ഉറപ്പോടെ സംഘപരിവാര്‍ സമീപിക്കാന്‍ കാരണമെന്ത് ? നമുക്ക് കുറച്ചു കണക്കുകളിലേക്കു പോകാം. 2011 ലെയും, 2016 ലെയും നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം നമുക്കൊന്നു എടുത്തു പരിശോധിക്കാം.

കോണ്‍ഗ്രസിലെ എം എ വഹീദ് 2011 -ല്‍ സി പി ഐ – എം ലെ, സി അജയകുമാറിനെ തോല്പിച്ചത് 48,591 നെതിരെ 50,787 വോട്ടുകള്‍ നേടിയാണ് .അതായത് 2196 എന്ന വളരെ ചെറിയ മാര്‍ജിനില്‍ . അന്ന് ബി ജെ പി യിലെ പദ്മകുമാര്‍ നേടിയത് വെറും 7508 വോട്ട്കള്‍ മാത്രമായിരുന്നു .

ഇനി 2016 ലെ തെരഞ്ഞെടുപ്പ് നോക്കാം .സി പി എം ലെ കടകംപള്ളി സുരേന്ദ്രന്‍ , സിറ്റിംഗ് എം എല്‍ എ , കോണ്‍ഗ്രസിലെ എം എ വാഹീദ് , ബി ജെ പി യിലെ, വി മുരളീധരന്‍ തുടങ്ങിയവര്‍ മത്സരിച്ചപ്പോള്‍ , കടകംപള്ളി വിജയിച്ചത് 50,079 വോട്ടുകള്‍ നേടി , 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് .അന്ന് രണ്ടാം സ്ഥാനത്തു വന്നത് , 42,732 വോട്ട് നേടി ബി ജെ പി യിലെ, വി മുരളീധരനായിരുന്നു .

സിറ്റിങ് എം എല്‍ എ , എം എ വാഹീദ് 38,602 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തു പോയി .അതായത് 2011-ല്‍ നിന്ന് 2016 ആയപ്പോള്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 12,185 വോട്ടുകള്‍ . സി പി എം നു കൂടിയത് 1488 വോട്ട് കള്‍ . പക്ഷെ ബി ജെ പി ക്കു കൂടിയതാകട്ടെ 35,224 വോട്ടുകളും . കോണ്‍ഗ്രസിനു കുറഞ്ഞ വോട്ടുകള്‍ പോയത് എങ്ങോട്ടാണെന്ന് ഇതിലൂടെ വ്യക്തമാണല്ലോ.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 1485 വോട്ടിന്റെ നേരിയ മേല്‍കൈ യുഡിഎഫിനുണ്ട്. രണ്ടാം സ്ഥാനത്ത് ബിജെപിയും എല്‍ഡിഎഫ് മൂന്നാമതുമായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 12,490 വോട്ടിന്റെ ഭൂരിപക്ഷം കഴക്കൂട്ടത്ത് സൃഷ്ടിച്ചു. അപ്പോഴും ബിജെപി രണ്ടാം സ്ഥാനത്ത് തന്നെ തുടര്‍ന്നു.

യുഡിഎഫ് മൂന്നാമതായി .അതായത് , കണക്കുകള്‍ എടുത്തു പരിശോധിച്ചാല്‍ കഴക്കൂട്ടത്തെ യദാര്‍ത്ഥ ശക്തികള്‍ 2016 മുതലിങ്ങോട്ട് എല്‍ ഡി എഫ് ഉം , ബി ജെ പി യും മാത്രമാണ് .ഇനി 2021 ലേക്ക് വന്നാലോ, ദേശീയതലത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലപെട്ടു. അതുപോലെ കേരളത്തിലും കോണ്‍ഗ്രസിന് പരമ്ബരാഗത വോട്ടുകള്‍ നഷ്ട്പ്പെടാനുള്ള നല്ല സാധ്യതയാണ് നിലനില്‍ക്കുന്നത് . കൂടാതെ ഈ തിരഞ്ഞെടുപ്പു വേളയില്‍ തന്നെ മറ നീക്കി പുറത്തു വന്ന കോണ്‍ഗ്രസിനുള്ളിലെ അന്തഛിദ്രങ്ങളടക്കം എല്ലാ ചേര്‍ന്ന് ,കഴക്കൂട്ടത്തും കാര്യങ്ങള്‍ യു ഡി എഫ് നു ഒട്ടും അനുകൂലമല്ല എന്നതാണ് യാഥാര്‍ഥ്യം .

ഇത്തവണ 10,000 ത്തോളം പുതിയ വോട്ടര്‍മാര്‍ കഴക്കൂട്ടത്തുണ്ട് .ഇവരില്‍ നിന്ന് കോണ്‍ഗ്രസിന് വോട്ട് തീര്‍ച്ചയായും കുറവായിരിക്കാം. അതായത് , കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിക്ക് വിജയ സാധ്യത ഒട്ടും തന്നെ ഇല്ല എന്ന് നമുക്ക് അടിവരയിട്ടു പറയാവുന്നതാണ് .പക്ഷെ ഇനിയാണ് ഇവിടത്തെ മ്യാരക ട്വിസ്റ്റ് .

കഴക്കൂട്ടത്തു മത്സരിക്കുന്നത് ഡോക്ടര്‍ എസ് എസ് ലാല്‍ ആണല്ലോ. അദ്ദേഹത്തിന് 1% വ്യക്തിപരമായ വോട്ടുകള്‍ , അതായത് ഡോക്ടര്‍മാരുടെയും കുടുംബങ്ങളുടേതുമായി 2000 ഓളം വ്യക്തിഗത വോട്ടുകള്‍ ലഭിക്കാം. അതിനുള്ള പ്രവര്‍ത്തനം , ഡോക്ടര്‍ ലാല്‍ പഴയ സഹപാഠികളെ എല്ലാം വെച്ച്‌ ചെയ്യുന്നു എന്നാണ് അറിവ്. സംഘപരിവാര്‍ അനുഭാവമില്ലാത്ത ഇവരുടെ വോട്ടുകള്‍ അല്ലെങ്കില്‍ ഒരു പക്ഷേ കടകംപള്ളിക്ക് കിട്ടേണ്ടവയാണ് .

ഡോക്ടര്‍ , ഐക്യ രാഷ്ട്രസഭ തുടങ്ങിയ മധ്യവര്‍ഗ്ഗത്തെ സ്വാധീനിക്കാവുന്ന അനുകൂല ഘടകം ഒപ്പമുള്ള എസ് എസ് ലാല്‍ ചിലപ്പോള്‍ അവിടുന്നും ഒരു ചെറിയ ശതമാനം വോട്ടുകള്‍ പിടിച്ചെന്നിരിക്കാം. അതായത് , കഴിഞ്ഞ പ്രാവശ്യം ബി ജെ പി യെ പരാജയപ്പെടുത്തിയ ആ 7000 ഭൂരിപക്ഷം ഇത്തവണ , മൂന്നാം സ്ഥാനത്തു വരാവുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പോകും .

ഈ അപകട സാഹചര്യമാണ് , ഈ കുറിപ്പിന്റെ കാതല്‍ .മതേതര ജനാധിപത്യ വാദികള്‍ കൃത്യമായ വിലയിരുത്തല്‍ നടത്തേണ്ട ഒരു സ്ഥിതി വിശേഷമാണ് ഇപ്പോള്‍ കഴക്കൂട്ടത്തുള്ളത് .ഡോക്ടര്‍ എസ് എസ് ലാലിനെതിരെ യാതൊരു വ്യക്തിപരമായ അനിഷ്ടവും ഇല്ലെങ്കിലും , നമ്മളെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം , ബി ജെ പി യെ പരാജയപ്പെടുത്തുക എന്ന ചരിത്ര ദൗത്യമാണ് .

മേല്‍ സൂചിപ്പിച്ച പോലെ , കഴക്കൂട്ടം മറ്റൊരു ഗുജറാത്ത് ആകാതിരിക്കാന്‍ , ആദ്യമേ നമ്മള്‍ ചെയ്യേണ്ടത് , ഇവിടത്തെ ഈ തിരഞ്ഞെടുപ്പിനെ യാദാര്‍ഥ്യ ബോധത്തോടെ സമീപിക്കുകയാണ് . അത് പ്രധാനമായും കഴക്കൂട്ടത്തെ മത്സരം ഇടതു മുന്നണിയും , ബി ജെ പി യും തമ്മിലാണെന്നു തിരിച്ചറിയുന്നിടത്താണെന്ന് നിസ്സംശയം പറയാം.

ബി ജെ പി ക്കെതിരെയുള്ള ഒരു വോട്ടു പോലും ഭിന്നിച്ചു പോകാതെ നോക്കേണ്ടതും അത് കടകംപള്ളി സുരേന്ദ്രനു തന്നെ കൊടുക്കേണ്ടതും, ഈയവസരത്തില്‍ നമ്മള്‍ ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണെന്നും നമുക്കൊന്നിച്ചു തിരിച്ചറിയാം .NBയൂ പി യില്‍ നിന്നും,ആദിത്യനാഥന്റ്റെ വരവും,മറ്റൊന്നും കൊണ്ടല്ല…അത് കൊണ്ട് പ്രത്യേകിച്ച്‌ കാര്യമില്ല,എന്നുളളതാണ് സത്യം…കാരണം,ഇത് കേരളമാണ്…കോണ്‍ഗ്രസ്സിന്റ്റെ സ്ഥാനാര്‍ത്ഥി Dr ലാല്‍AK ആന്റ്റണിയുടെ സ്വന്തം സെലക്ഷനാണെന്നും കൂടി അറിയിക്കട്ടെ..ആരാണ് ബി ജെ പി യെ സഹായിക്കുന്നതെന്ന്,പ്രത്യേകം പറയണ്ടല്ലോ…

shortlink

Related Articles

Post Your Comments

Related Articles


Back to top button