Latest NewsIndiaNews

മൈക്ക് പണിമുടക്കി; പ്രചാരണത്തിനിടെ പാർട്ടി ചിഹ്നം ദേഷ്യത്തോടെ വലിച്ചെറിഞ്ഞ് കമൽ ഹാസൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി ചിഹ്നം വലിച്ചെറിഞ്ഞ് മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽ ഹാസൻ. റോഡ് ഷോയ്ക്കിടെയാണ് സംഭവം. ദേഷ്യത്തോടെ കമൽ ഹാസൻ ചിഹ്നം വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ടോർച്ചാണ് മക്കൾ നീതി മയ്യം പാർട്ടിയുടെ ചിഹ്നം. ഇതിന്റെ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് ജനങ്ങളോട് സംസാരിക്കുകയായിന്ന കമൽ ഹാസൻ, ഇടയ്ക്ക് വാഹനത്തിലുള്ളിലുള്ളവരോട് ദേഷ്യപ്പെടുകയും കയ്യിലിരുന്ന ടോർച്ച് വാഹനത്തിനുള്ളിലേയ്ക്ക് വലിച്ചെറിയുകയുമാണ് ചെയ്തത്. മൈക്ക് പ്രവർത്തനരഹിതമായത് കാരണമാണ് കമൽ ഹാസൻ ഇത് ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് താരം മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button