പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറഞ്ഞതായി മുതിര്‍ന്ന ജൂറി അംഗം വെളിപ്പെടുത്തി എന്നാരോപിച്ച് സംവിധായകൻ വിനയൻ രംഗത്ത് എത്തി. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് എം എ നിഷാദ്.
‘വ്യക്തിപരമായി വിനയനുമായി അടുപ്പമോ അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പുകളോ തനിക്കില്ല. എന്നാല്‍ സിനിമയുടെ കാര്യത്തില്‍ ഒരു ജൂറി ഫോം ചെയ്തിട്ടുണ്ടെങ്കില്‍ ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിക്കോ ചെയര്‍മാനോ അതില്‍ ഇടപെടാൻ പാടില്ല എന്നതാണ് നിയമം’ എന്നും നിഷാദ് പറഞ്ഞു.
read also: ഒരു വർഷത്തെ വാലിഡിറ്റിയിൽ കിടിലം പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
‘കഴിഞ്ഞ ദിവസം വിനയന്റെ പോസ്റ്റ് ശ്രദ്ധയില്‍പെട്ടു. അതില്‍ ഒരു ജൂറി അംഗവുമായുള്ള ചര്‍ച്ചയുടെ ഭാഗമായി അദ്ദേഹം പറഞ്ഞ വാക്കുകളാണ് എഴുതിയിരിക്കുന്നത്. അത് സത്യമാണെങ്കില്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ ആയും അജോയിക്ക് സെക്രട്ടറി ആയിട്ടും തുടരാനുള്ള യോഗ്യതയില്ല. വിനയൻ പറഞ്ഞ കാര്യത്തില്‍ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരണം. പിന്നെ ഇത് കേരളമാണെന്നുള്ള കാര്യം ഇവരൊന്നും മറന്നു പോകരുത്. എന്തൊക്കെ കാര്യം ഒളിപ്പിച്ച് വെച്ചാലും ഒരു ദിവസം അതെല്ലാം മറ നീക്കി പുറത്ത് വരും. ഇത് സത്യമാണെങ്കില്‍ സത്യം പുറത്ത് വരട്ടെ. അല്ലാത്ത പക്ഷം അഭിപ്രായങ്ങള്‍ പറയുന്നത് ശരിയല്ല. വിനയൻ ഇത് പറഞ്ഞിരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അതു കൊണ്ടുതന്നെ ഇതിനെതിരെ നിയമ നടപടികള്‍ എടുക്കണം’, എന്നും നിഷാദ് പറഞ്ഞു
Post Your Comments