തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്തുതിയുമായി വനിതാ പ്രവർത്തകർ നടത്തിയ വിപ്ലവ തിരുവാതിരയെ ട്രോളി എം എ നിഷാദ്. കരുത്തുറ്റ നേതാവായ, പിണറായി വിജയന്റെ ഭരണ നൈപുണ്യം നമ്മൾ മറന്നിട്ടില്ല എന്ന് തുടങ്ങുന്ന തിരുവാതിരയ്ക്ക് ഇന്നലെ മുതൽ രസകരമായ ട്രോളുകളും കമന്റുകളുമാണ് സോഷ്യൽ മീഡിയ നൽകിക്കൊണ്ടിരിക്കുന്നത്.
Also Read:മോഡലുകളുടെ മരണം: സൈജു എം തങ്കച്ചന്റെ ഫോണില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സിപിഐഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ പിണറായി ഏരിയ കമ്മറ്റിയും എട്ട് ദിവസം മുൻപ് മെഗാ വിപ്ലവ തിരുവാതിര നടത്തിയിരുന്നു. അന്നും ട്രോളുകളും മറ്റുമായി സോഷ്യൽ മീഡിയ വിഷയത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ നിഷാദ് പങ്കുവച്ച ഫേസ്ബുക് പോസ്റ്റിലൂടെയാണ് പിണറായി സ്തുതികൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
അതേസമയം, എം എ നിഷാദിന്റെ പോസ്റ്റ് വ്യാജമാണെന്നും യഥാർത്ഥത്തിൽ അത് സി രവിചന്ദ്രനെ കുറിച്ച് അദ്ദേഹം പങ്കുവച്ചതാണെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്. രവിചന്ദ്രന്റെ മാലയിട്ട ചിത്രവും പങ്കുവച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ ഈ വാദത്തെ ന്യായീകരിക്കുന്നത്.
Post Your Comments