Latest NewsKeralaCinemaMollywoodNewsEntertainment

‘ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണർത്തുന്ന പ്രവൃത്തി’: മമ്മൂട്ടിയുടെ തീരുമാനത്തെ പുകഴ്ത്തി എം എ നിഷാദ്

അട്ടപ്പാടിയിലെ മധു വധക്കേസിന്റെ നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത നടന്‍ മമ്മൂട്ടിയുടെ പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കേസ് സഹായ വാഗ്ദാനം മമ്മൂട്ടി ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ചറയിച്ചതായി മധുവിന്റെ സഹോദരി വെളിപ്പെടുത്തിയിരുന്നു. ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണർത്തുന്ന പ്രവൃത്തിയാണ് മമ്മൂട്ടി ചെയ്തതെന്ന് എം എ നിഷാദ് പറയുന്നു. ശബ്ദമില്ലാത്തവന്റെ ശബ്ദമായി മമ്മൂട്ടി മാറുന്നുവെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടുന്നു.

Also Read:ശരീര ഭാരം കുറയ്ക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

‘ഒരു കലാകാരന്റ്റെ സാമൂഹിക, പ്രതിബദ്ധതയുടെ അർപ്പണ ബോധത്തിന്റെ മകുടോദാഹരണം.മലയാളത്തിന്റെ പ്രിയ നടൻ ശ്രീ മമ്മൂട്ടി സഹജീവിയോടുളള കടമക്കപ്പുറം,ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുന്നു. അഭിനന്ദിനീയം, എന്നൊരൊറ്റ വാക്കിൽ ഒതുങ്ങേണ്ടതല്ല അദ്ദേഹത്തിന്റെ ഈ പ്രവർത്തി. മറിച്ച് ഇനിയും ഉണരാത്ത ഞാനുൾപ്പടെ ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണർത്താൻ കൂടിയാണ്. വെളളിത്തിരയിലെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് കൈയ്യടിക്കുന്ന ആരാധകർ അവർക്കും കൂടിയുളള മമ്മൂട്ടി സാറിന്റെ സന്ദേശം കൂടിയാണ് ഈ തീരുമാനം. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണർക്ക് തുണയായി താനുണ്ടാവും എന്ന സന്ദേശം. അതൊരു പ്രചോദനമാകട്ടെ എല്ലാവർക്കും’, എം എ നിഷാദ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

‘മമ്മൂട്ടി ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് കേസിനു വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും’- മധുവിന്റെ സഹോദരി സരസു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button