Latest NewsKeralaNewsInternational

കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചവരെ പിന്തുണച്ചവർ ഇന്ന് കേഴുന്നു, താലിബാനിസം ഒരു വിസ്മയമല്ല: എം എ നിഷാദ്

കൊച്ചി: ഓരോ ദിവസവും വിവിധ മേഖലകള്‍ താലിബാന്‍ കീഴടക്കുന്ന വാര്‍ത്തകളാണ് അഫ്ഗാനില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുക്കാനും താലിബാന് സാധിച്ചു. കാബൂൾ പിടിച്ചടക്കി അഫ്ഗാൻ ഭരണം ലക്ഷ്യം വെയ്ക്കുന്ന താലിബാൻ ഭീകരതയ്ക്കെതിരെ പ്രതികരിച്ച് മലയാള സിനിമ ലോകം. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചവരെ പിന്തുണച്ചവർ ഇന്ന് നിശ്ശബ്ദമായി കേഴുകയാണെന്നും അവർക്ക് വേണ്ടി ഇനിയെങ്കിലും ശബ്‌ദിക്കണമെന്നും സംവിധായകൻ എം എ നിഷാദ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഒരുകാലത്ത് സംസ്ക്കാരിക നഗരമെന്ന ഖ്യാതി നേടിയ കാബൂൾ ഇന്ന് മതരാഷ്ട്ര, തീവ്രവാദികളുടെ കൈപ്പിടിയിലായിരിക്കുകയാണെന്നും താലിബാൻ ഈ ലോകത്തിന് തന്നെ നാശം വിതയ്ക്കുമെന്നും നിഷാദ് ഫേസ്‌ബുക്കിൽ കുറിച്ചു. തീവ്രവാദികളായ താലിബാൻ ക്രിമിനലുകൾ ഒരു ജനതയോട് ചെയ്യുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഉദാഹരണങ്ങൾ നിരവധിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇവർക്കെതിരെയുള്ള മൗനം അടിമത്വത്തിന്റെ ലക്ഷണമാണെന്നും വ്യക്തമാക്കുന്നു.

എം എ നിഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അശാന്തിയുടെ നാളുകൾ. കാബൂൾ കരയുകയാണ്. കൂട്ട പലായനത്തിന് സാക്ഷ്യം വഹിക്കുന്നു കാബൂൾ. ഒരുകാലത്ത് സംസ്ക്കാരിക നഗരമെന്ന ഖ്യാതി നേടിയ കാബൂൾ…ഇന്ന് മതരാഷ്ട്ര, തീവ്രവാദികളുടെ കൈപ്പിടിയിലായിരിക്കുന്നു. താലിബാൻ ഈ ലോകത്തിന് തന്നെ,നാശം വിതക്കും…എതിർത്ത് തോൽപ്പിക്കേണ്ടത് ഇത്തരം മതരാഷ്ട്ര വാദികളേയാണ്. മൗനം അടിമത്വത്തിന്റ്റെ ലക്ഷണമാണ്. തീവ്രവാദികളായ താലിബാൻ ക്രിമിനലുകൾ ഒരു ജനതയോട് ചെയ്യുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ, ഉദാഹരണങ്ങൾ നിരവധിയാണ്..അവർ നരാധമന്മാർ. പ്രാകൃത മനുഷ്യരേക്കാൾ ഭീകരർ. എതിർക്കേണ്ടത് അത്തരം മനസ്സുകളേയും കൂടിയാണ്. കാബൂൾ ശവപറമ്പാകാൻ പോകുന്നു. താലിബാനിസ്റ്റുകളുടെ കിരാത നിയമത്തിന്റ്റെ കരാള ഹസ്തത്തിൽ പെട്ട് ജീവന് വേണ്ടി മുറവിളി കൂട്ടുന്ന ഒരു ജനതയേ നാം കാണാതെ പോകരുത്. താലിബാനിസം ഒരു വിസ്മയമായി കണ്ട് അച്ച് നിരത്തുന്നവരേയും, പിന്തുണക്കുന്നവരേയും, ഒറ്റപ്പെടുത്തുക തന്നെ വേണം. ജനാധിപത്യത്തിന്റ്റെ സുന്ദരമായ കാലം ആ നാട്ടിലും വരണം. മനുഷ്യരുളള നാടായി അഫ്ഗാൻ മാറണം.. നല്ല പഠാൻ …അങ്ങനെ അറിയപ്പെടണം അഫ്ഗാൻ. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചവരെപിന്തുണച്ചവർ ഇന്ന് നിശ്ശബ്ദമായി കേഴുന്നു. പക്ഷെ ആ വിലാപം കേൾക്കാൻ കാതുകളില്ല…വൈകി പോയി. മതരാഷ്ട്ര വാദം തുലയണം. താലിബാനിസം ഈ ലോകത്ത് നിന്ന് തന്നെ തുടച്ച് നീക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button