തൃശൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്നും ഇതില്‍നിന്ന് പഠിച്ചാണ് അദ്ദേഹം നുണബോംബുകള്‍ ഇടുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.
Read Also : കൊവിഡ് കാലത്ത് കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് മോദി സർക്കാരാണെന്ന് കെ.സുരേന്ദ്രൻ
“എല്‍.ഡി.എഫ് പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അവര്‍. നുണനിര്‍മാണ യന്ത്രം ഇരിക്കുന്നത് ചെന്നിത്തലയുടെ വീട്ടിലാണെങ്കിലും അതിന്റെ ചാര്‍ജര്‍ കുത്തിയിരിക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്റെ വീട്ടിലാണ്. രാവിലെ ചെന്നിത്തല യന്ത്രത്തോട് പുതിയ വിവരങ്ങള്‍ ചോദിക്കും. പിന്നെ തനിക്ക് ബോംബ് കിട്ടിയിട്ടുണ്ടെന്ന് വിളിച്ചുപറയും. എന്നാല്‍, ബോംബെല്ലാം സ്വന്തം പോക്കറ്റിലിരുന്നാണ് പൊട്ടുന്നത്”, വൃന്ദ കാരാട്ട് പറഞ്ഞു.
കേരളത്തിലെ വികസന മുന്നേറ്റം കണ്ട് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രാദേശിക നേതാക്കള്‍ മുതല്‍ ദേശീയ നേതാക്കള്‍ വരെയുള്ളവര്‍ക്ക് നില തെറ്റിയിരിക്കുകയാണ്. ഈ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത മാതൃകാപദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. തൊഴുത്ത് പണിയാനുള്ള പണം പോലും മോദി നല്‍കുന്നില്ലെന്നും വൃന്ദ പറഞ്ഞു.
Post Your Comments